
റീമാ ബൈബിൾ സെമിനാരി ബിരുദദാനവും മിസ്പാ വാർഷികവും 19, 20 തീയതികളിൽ
പാലക്കാട്: ദൈവവചനത്തിൽ അധിഷ്ഠിതമായ ഉത്തമ രാഷ്ട്രനിർമ്മാതാക്കളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന റീമാ ബൈബിൾ കോളേജ് & സെമിനാരിയുടെ പത്തൊൻപതാമത് ബിരുദദാന ശുശ്രൂഷ ഫെബ്രുവരി 20 വെള്ളിയാഴ്ച നടക്കും. പാലക്കാട് മിസ്പാ സെന്റർ ഗ്രൗണ്ടിൽ വൈകുന്നേരം 5.30-നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.







