• നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക്…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
Written by:
P S Cherian
റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ

തിരുസന്നിധിയിൽ – 8 | കൃപയും സത്യവും ഒരുമിച്ചു സമ്മേളിച്ചപ്പോൾ| പാസ്റ്റർ ഫിലിപ്പ് പി.തോമസ്

P S Cherian - ARTICLES - November 24, 2025
Oplus_0
P S Cherian
224 views 13 secs 0 Comments

“വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു (യോഹ 1:14 )” എന്ന പ്രസ്താവന
ജ്ഞാനവാദികൾക്ക് അൽപ്പം പോലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല .
അക്കാലത്തെ ചില ജ്ഞാനവാദ തത്ത്വചിന്തകൾ ദൈവികതയ്ക്ക് ഭൗതിക ലോകവുമായി സഹവർത്തിക്കാൻ കഴിയില്ലെന്ന് വാദിച്ചു. നിത്യവചനം ജഡമായിത്തീർന്നു എന്ന് പ്രസ്താവിക്കുന്നതിലൂടെ, ദൈവം ഒരു ഭൗതിക മനുഷ്യശരീരത്തിൽ വസിക്കാൻ വന്നു എന്ന് ഉറപ്പിച്ചുകൊണ്ട് ഈ വാക്യം ഇതിനെ നേരിട്ട് നിരാകരിക്കുന്നു.

ഭൗതിക ലോകവും ജഡവും അന്തർലീനമായി തിന്മയായിരുന്നുവെന്നും ക്രിസ്തു മനുഷ്യനായി മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എന്നും ജ്ഞാനവാദം പഠിപ്പിച്ചു. ദൈവിക വചനം “ജഡമായിത്തീർന്നു നമ്മുടെ ഇടയിൽ വസിച്ചു” എന്ന് ഈ വാക്യം ഊന്നിപ്പറയുന്നു, സത്യദൈവം ഒരു യഥാർത്ഥ മനുഷ്യശരീരത്തിൽ അവതരിച്ചു എന്ന അടിസ്ഥാന തത്വമാണിത്, ജ്ഞാനവാദികൾ നിഷേധിച്ച ഒരു ആശയം.
“കൃപയും സത്യവും നിറഞ്ഞത്” എന്ന വാക്യം യേശുവിന്റെ ദിവ്യ സ്വഭാവത്തെ വിവരിക്കുന്നു, അതായത് അവൻ ദൈവത്തിന്റെ അനർഹമായ കൃപയും സ്ഥിരമായ യാഥാർത്ഥ്യവും ഉൾക്കൊള്ളുന്നു. കൃപ എന്നത് ആളുകളോടുള്ള അവന്റെ അനുകമ്പയിലൂടെ കാണിക്കുന്ന ദൈവത്തിന്റെ അനർഹമായ ദയയെയും സ്നേഹത്തെയും സൂചിപ്പിക്കുന്നു, അതേസമയം സത്യം അവന്റെ സ്ഥിരവും അടിസ്ഥാനപരവുമായ യാഥാർത്ഥ്യത്തെയും മാറ്റമില്ലാത്ത സ്വഭാവത്തെയും സൂചിപ്പിക്കുന്നു. പാപികളോട് കരുണ കാണിക്കുകയും ദൈവത്തിന്റെ മാനദണ്ഡങ്ങളോടുള്ള ഉറച്ച അനുസരണവും കാണിക്കുകയും ചെയ്തുകൊണ്ട് യേശുവിന്റെ ജീവിതം രണ്ടിന്റെയും പൂർണ്ണമായ സന്തുലിതാവസ്ഥ പ്രകടമാക്കി.
കൃപ എന്നത് ,ദൈവത്തിന്റെ അർഹിക്കാത്ത, അർഹതയില്ലാത്ത
പ്രീതി, ദയ, സ്നേഹം എന്നിവയെ കാണിക്കുന്നു .
വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെപ്പോലെ, പുറത്താക്കപ്പെട്ടവരെ സ്വാഗതം ചെയ്തുകൊണ്ടും, രോഗികളെ സുഖപ്പെടുത്തിക്കൊണ്ടും, അയോഗ്യരായി കണക്കാക്കപ്പെട്ടവരോട് കരുണ കാണിച്ചുകൊണ്ടും അവൻ കൃപ കാണിച്ചു. മാനസാന്തരത്തിലേക്ക് നയിക്കുന്ന ഒരു സ്നേഹദയയാണിത്. ഈ കൃപയാണല്ലോ നമ്മ രക്ഷിച്ചത് .
“കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു
(എഫെ 2:8 ) .

ദൈവത്തിന്റെ സ്ഥിരമായ യാഥാർത്ഥ്യം ആണ് സത്യം . നേര് എന്താണോ അതാണ് സത്യം . സത്യമാണ് ആളുകളെ സ്വതന്ത്രരാക്കുന്നത് .
യേശു യാഥാർത്ഥ്യത്തിന്റെ മൂർത്തീഭാവമാണ്, പിതാവിന്റെ യഥാർത്ഥ സ്വഭാവവുമായി പൊരുത്തപ്പെടുന്നു.
പലപ്പോഴും ഒന്നോ അല്ലെങ്കിൽ മറ്റൊന്നിലേക്ക് ആകർഷിക്കപ്പെടുന്ന മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി, യേശു എല്ലായ്‌പ്പോഴും കൃപയുടെയും സത്യത്തിന്റെയും പൂർണ്ണമായ സന്തുലിതാവസ്ഥ പ്രദർശിപ്പിച്ചു.
സത്യമില്ലാത്ത കൃപ അനുവാദാത്മകതയിലേക്കോ ആപേക്ഷികതയിലേക്കോ നയിച്ചേക്കാം (കേവല സത്യങ്ങളില്ലെന്ന ആശയം). അതേസമയം കൃപയില്ലാത്ത സത്യം പരുഷമായോ, ദയയില്ലാത്തതോ ആകാൻ ഇടയാക്കും.
രണ്ടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു, ഒരുമിച്ച് പ്രവർത്തിക്കുന്നു. അവന്റെ സത്യമാണ് യാഥാർത്ഥ്യവും നിർവചനവും നൽകുന്നത്, അതേസമയം അവന്റെ കൃപയാണ് ആ യാഥാർത്ഥ്യത്തിനുള്ളിൽ മനുഷ്യത്വത്തോടുള്ള അവന്റെ സ്നേഹനിർഭരമായ പ്രതികരണം.

കേവല സത്യങ്ങളില്ലായെന്ന ആശയം പ്രബലപ്പെട്ടുകൊണ്ടിരികുന്ന
ഈ കാലഘട്ടത്തിൽ സത്യം ( നേര് ) ആപേക്ഷികമല്ലെന്നും ,മറിച്ച്
യാഥാർത്ഥ്യം ആണെന്നും പുതു തലമുറയെ പഠിപ്പിക്കേണ്ട ഉത്തര
വാദിത്വം സഭക്ക് ഉണ്ട് .ദൈവം ശരിയെന്ന് പറഞ്ഞതെല്ലാം ശരിയെന്നും ദൈവം തെറ്റ് എന്ന് പറഞ്ഞതെല്ലാം തെറ്റ് എന്നും
അംഗീകരിച്ചേ മതിയാകൂ . കാലാനുസരണമായോ , സംസ്കാരം
മാറുന്നതിനനുസരിച്ചോ സത്യത്തിന് മാറ്റം വരുന്നില്ല . തെറ്റും ശരിയും
നിർണയിക്കപ്പെടുന്നത് ഭൂരിപക്ഷ തീരുമാനപ്രകാരമല്ല .

ഈ കാലഘട്ടത്തെ സത്യാനന്തര കാലം ( post truth age ) എന്നാണ് വിളിക്കുന്നത് “പുതിയ വാക്കുകൾ പുതിയ കാലത്തിൻ്റെ അടയാളങ്ങളാണെന്ന് ” മാർക്സിസ്റ്റ് ചരിത്രകാരനായ എറിക് ഫോബ്സ് ബാം പറയുന്നു .ഓക്സ്ഫോർഡ് ഡിക്ഷണറി 2016 ലെ ഇംഗ്ലിഷ് പദമായി തെരഞ്ഞെടുത്തത് സത്യാനന്തരം (Post truth ) എന്ന വാക്കാണ് .
ഒരു വിഷയത്തെ സംബന്ധിച്ചുള്ള വസ്തുതകൾക്കു (fact) ഉപരിയായി , ആ വിഷയത്തെ സംബന്ധിച്ച വൈകാരികവും മിക്കവാറും അവാസ്തവുമായ കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ഈ കാലത്തെയാണ് സത്യാനന്തര ( Post truth ) അല്ലെങ്കിൽ വസ്തുതാനന്തര കാലം (Post fact ) എന്നു പറയുന്നത് .ഇവിടെ വസ്തുതകൾ അന്വേഷിക്കുന്ന രീതിക്ക് പ്രസക്തി നഷ്ടപ്പെടുന്നു .
വസ്തുതകൾക്കും യുക്തിക്കും യാഥാർത്ഥ്യത്തിനും മുകളിൽ വൈകാരികതക്ക് ഇവിടെ മേൽക്കൈ ലഭിക്കുന്നു:
വസ്തുതകളെക്കാൾ ഉപരി വൈകാരികതക്കും ,മുൻ വിധിക്കും ,സ്വാർത്ഥ താൽപര്യങ്ങൾക്കും ഊന്നൽ കൊടുക്കുന്ന ഒരു മാനസിക അവസ്ഥയാണിത് .
ഇവിടെ ആളുകൾ വിശ്വസിക്കുന്നത് സത്യമല്ല ,മറിച്ച് അവരവർക്ക് വിശ്വസിക്കാൻ ഇഷ്ടമുള്ള കാര്യങ്ങളാണ് .വിശ്വസിക്കാൻ എളുപ്പമുള്ളതും ,മനസിന് ഒരു സുഖം തോന്നാക്കുന്നതും (feel good ) പെട്ടെന്ന് വിഴുങ്ങുന്നു-
നുണകൾ ക്ഷമാർഹമല്ലെന്ന പഴയ നിലപാടിൽ നിന്ന് ,അവ സ്വീകാര്യമാണെന്ന നിലപാടിലേക്ക് ജനം എത്തിയിരിക്കുന്നു .അത്യാ ധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു .
നുണാഭിനിവേശം ഈ കാലത്തിൻ്റെ പ്രത്യേകതയാണ് .
ഇത് സത്യാനന്തര കാലമാണെങ്കിൽ ,സത്യത്തിൻ്റെ ഒരു കാലമുണ്ടായിരുന്നുവോ എന്ന ചോദ്യം പ്രസക്തമാണ് .സത്യം പോലെ അസത്യവും എക്കാലവും ഉണ്ടായിരുന്നു .എന്നാൽ അസത്യം ഇത്രയും വേഗത്തിൽ സഞ്ചരിച്ച കാലം ഉണ്ടായിട്ടില്ല .അതിനു കാരണം ഇന്നത്തെ മാധ്യമങ്ങളാണ് .പത്രങ്ങളും ,ടി വി യും ,സാമൂഹ്യ മാധ്യമങ്ങളും നുണ പ്രചരണത്തിൻ്റെ മത്സര ഓട്ടത്തിലാണ് .
കൃപയുടെയും സത്യത്തിൻ്റെയും മൂർത്തീഭാവമായ യേശുവാണ്
നമ്മുടെ മാതൃകാപുരുഷൻ .സത്യത്തിൻ്റെ പക്ഷത്ത് ഉറച്ചു നിൽക്കു
മ്പോഴും കൃപയോടെയും സഹാനുഭൂതിയോടും മറ്റുള്ളവരോട് ഇട
പെടുവാനും കഴിയണം .
യേശുവിൽ കൃപയും സത്യവും ഒരുമിച്ച് സമ്മേളിച്ചപ്പോൾ ,
ദൈവത്തിൻ്റെ തേജസ് നാം യേശുവിൽ കണ്ടു.ഈ കാലഘട്ടത്തെ സത്യാനന്തര കാലം ( post truth age ) എന്നാണ് വിളിക്കുന്നത് “പുതിയ വാക്കുകൾ പുതിയ കാലത്തിൻ്റെ അടയാളങ്ങളാണെന്ന് ” മാർക്സിസ്റ്റ് ചരിത്രകാരനായ എറിക് ഫോബ്സ് ബാം പറയുന്നു .ഓക്സ്ഫോർഡ് ഡിക്ഷണറി 2016 ലെ ഇംഗ്ലിഷ് പദമായി തെരഞ്ഞെടുത്തത് സത്യാനന്തരം (Post truth ) എന്ന വാക്കാണ് .
ഒരു വിഷയത്തെ സംബന്ധിച്ചുള്ള വസ്തുതകൾക്കു (fact) ഉപരിയായി , ആ വിഷയത്തെ സംബന്ധിച്ച വൈകാരികവും മിക്കവാറും അവാസ്തവുമായ കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ഈ കാലത്തെയാണ് സത്യാനന്തര ( Post truth ) അല്ലെങ്കിൽ വസ്തുതാനന്തര കാലം (Post fact ) എന്നു പറയുന്നത് .ഇവിടെ വസ്തുതകൾ അന്വേഷിക്കുന്ന രീതിക്ക് പ്രസക്തി നഷ്ടപ്പെടുന്നു .
വസ്തുതകൾക്കും യുക്തിക്കും യാഥാർത്ഥ്യത്തിനും മുകളിൽ വൈകാരികതക്ക് ഇവിടെ മേൽക്കൈ ലഭിക്കുന്നു:
വസ്തുതകളെക്കാൾ ഉപരി വൈകാരികതക്കും ,മുൻ വിധിക്കും ,സ്വാർത്ഥ താൽപര്യങ്ങൾക്കും ഊന്നൽ കൊടുക്കുന്ന ഒരു മാനസിക അവസ്ഥയാണിത് .
ഇവിടെ ആളുകൾ വിശ്വസിക്കുന്നത് സത്യമല്ല ,മറിച്ച് അവരവർക്ക് വിശ്വസിക്കാൻ ഇഷ്ടമുള്ള കാര്യങ്ങളാണ് .വിശ്വസിക്കാൻ എളുപ്പമുള്ളതും ,മനസിന് ഒരു സുഖം തോന്നാക്കുന്നതും (feel good ) പെട്ടെന്ന് വിഴുങ്ങുന്നു-
നുണകൾ ക്ഷമാർഹമല്ലെന്ന പഴയ നിലപാടിൽ നിന്ന് ,അവ സ്വീകാര്യമാണെന്ന നിലപാടിലേക്ക് ജനം എത്തിയിരിക്കുന്നു .അത്യാ ധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു .
നുണാഭിനിവേശം ഈ കാലത്തിൻ്റെ പ്രത്യേകതയാണ് .
ഇത് സത്യാനന്തര കാലമാണെങ്കിൽ ,സത്യത്തിൻ്റെ ഒരു കാലമുണ്ടായിരുന്നുവോ എന്ന ചോദ്യം പ്രസക്തമാണ് .സത്യം പോലെ അസത്യവും എക്കാലവും ഉണ്ടായിരുന്നു .എന്നാൽ അസത്യം ഇത്രയും വേഗത്തിൽ സഞ്ചരിച്ച കാലം ഉണ്ടായിട്ടില്ല .അതിനു കാരണം ഇന്നത്തെ മാധ്യമങ്ങളാണ് .പത്രങ്ങളും ,ടി വി യും ,സാമൂഹ്യ മാധ്യമങ്ങളും നുണ പ്രചരണത്തിൻ്റെ മത്സര ഓട്ടത്തിലാണ് .
കൃപയുടെയും സത്യത്തിൻ്റെയും മൂർത്തീഭാവമായ യേശുവാണ്
നമ്മുടെ മാതൃകാപുരുഷൻ .സത്യത്തിൻ്റെ പക്ഷത്ത് ഉറച്ചു നിൽക്കു
മ്പോഴും കൃപയോടെയും സഹാനുഭൂതിയോടും മറ്റുള്ളവരോട് ഇട
പെടുവാനും കഴിയണം .
യേശുവിൽ കൃപയും സത്യവും ഒരുമിച്ച് സമ്മേളിച്ചപ്പോൾ ,
ദൈവത്തിൻ്റെ തേജസ് നാം യേശുവിൽ കണ്ടു.

TAGS:
PREVIOUS
ഫിന്നി പി. മാത്യുവിന് ഐപിസി ഗ്ലോബൽ മീഡിയ മാധ്യമ പുരസ്കാരം
NEXT
ബഹ്‌റൈൻ എംഇപിസി കൺവെൻഷൻ ഡിസം.1 മുതൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2678 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1872 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1669 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
995 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1309 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1228 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1181 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1194 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
October 23, 2026
Echoes of Truth|The Tragedy of the Forgotten Altar: Pastor Alex Mulamootil California
November 2, 2025
വചന വീഥി | എളിയവരുടെ ഉയർച്ച|ബിനോയ് പി ജെ, രാജസ്ഥാൻ
May 23, 2026
സങ്കീർത്തനങ്ങളിലൂടെ (19)|ജയാളിയുടെ സ്തോത്രഗീതം -18-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
January 30, 2026
വചന വീഥി | തകർന്നതിനെ പണിയുന്ന ദൈവശക്തി |ബിനോയ് പി ജെ, രാജസ്ഥാൻ
Leave a Reply

Click here to cancel reply.

Recent Posts

  • നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക് റീജിയൺ പ്രസിഡൻ്റ്
  • കണ്ണൂർ വളകൈ കാപ്പുംകര അറയ്ക്കൽ കണ്ടത്തിൽ കെ.ഒ. ദേവസ്യ (88) നിത്യതയിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved