തിരുവല്ല: വെസ്റ്റ് യുപിഎഫ് സംയുക്ത കൺവൻഷനും സംഗീതവിരുന്നും 2025 നവംബർ 27 വ്യാഴാഴ്ച്ച മുതൽ 30 വരെ കാവുംഭാഗം ജി.കെ ആശുപത്രിക്ക് സമീപം തുണ്ടിയിൽ ഗ്രൗണ്ടിൽ നടക്കും.
നാളെ 6.30ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ കെ.ജെ.മാത്യു, അജി ആൻ്റണി, ഡോ. ബി.വർഗീസ്, പി.സി.ചെറിയാൻ എന്നിവർ വചനഘോഷണം നടത്തും. 28ന് 10ന് സംയുക്ത ഉപവാസപ്രാർത്ഥനയിൽ പാസ്റ്റർ മാത്യു കെ. വർഗീസ് ശുശ്രൂഷിക്കും. ദാനിയേൽ ജോർജ്, സൂജിത് കൊട്ടാരക്കര, ഫിലിപ്പ് അടൂർ, സാം പൂവച്ചൽ, ബ്ലെസി ബെൻസൺ എന്നിവരുടെ നേതൃത്വത്തിൽ യുപിഎഫ് ക്വയറും തയിവാസ് മ്യൂസിക്ക് ബാൻഡും ഗാനശുശ്രൂഷ നടത്തുമെന്ന് സെക്രട്ടറി തോമസ് കോശി അറിയിച്ചു.
യുപിഎഫ് സംയുക്ത കൺവൻഷൻ വ്യാഴാഴ്ച്ച മുതൽ
Oplus_0
