കോട്ടയം: പാറക്കുളം ചെറുവത്തൂർ സുബിൻ സി. ചെറിയാൻ (44) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കോട്ടയം വെസ്റ്റ് സെന്റർ പാറക്കുളം ബെഥാന്യ സഭാംഗമാണ്.
ഭൗതികശരീരം നാളെ ഞായർ വൈകുന്നേരം അഞ്ചുമണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം 27ന് തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11 മണിക്ക് പാറക്കുളം ചർച്ച് ഓഫ് ഗോഡിൻ്റെ പരുത്തുംപാറ സെമിത്തേരിയിൽ.
പിതാവ്: പരേതനായ സി.സി. ചെറിയാൻ.
മാതാവ്: ലിസിയാമ്മ ചെറിയാൻ
ഭാര്യ: ലിബി സുബിൻ
മക്കൾ: എയ്ഡൻ സുബിൻ (12), ചെറിയാൻ സുബിൻ (6).
സഹോദരങ്ങൾ: സ്മിത സി. ചെറിയാൻ (യുഎഇ), സുജിൻ സി. ചെറിയാൻ (ലൈഫ് പ്ലാനർ സ്റ്റഡീസ്, കോട്ടയം).
