ക്രൈസ്തവ ഗാന രചയിതാവ് സാം റ്റി. മുഖത്തലയുടെ ഏറ്റവും പുതിയ ഗാനം ഫെബ്രുവരി 18 ന് പുറത്തിറങ്ങും. Sam T Mukhathala official എന്ന യൂടൂബ് ചാനലിലൂടെയാണ് ഗാനം പ്രകാശനം ചെയ്യുന്നത്.
35 വർഷമായി പെന്തെക്കോസ്ത് മാധ്യമപ്രവർത്തകനായും എഴുത്തുകാരനായും വിവിധ രചനകളിൽ തുടരുന്ന എഴുത്തുകാരനാണ് സാം. റ്റി. മുഖത്തല. കഥകൾ, കവിതകൾ, ലേഖനങ്ങൾ, പുസ്തകങ്ങൾ, ഗാനങ്ങൾ എന്നിങ്ങനെ എഴുത്തിൻ്റെ എല്ലാ മേഘലയിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
സാം റ്റി. മുഖത്തല 115 ലധികം ഗാനങ്ങൾ എഴുതി ഈണം പകർന്നിട്ടുണ്ട്. ക്രൈസ്തവ കൈരളി ചേർന്ന് പാടിയ കണ്ണുനീർ എന്നു മാറുമോ , ആരാധിപ്പാൻ നമുക്ക് കാരണമുണ്ട്, നഷ്ടങ്ങളിലും പതറീടല്ലേ, ഉന്നതൻ നീ അത്യുന്നതൻ നീ, നമുക്കൊരു ദൈവമുണ്ട് സ്വർഗ്ഗത്തിലുണ്ട്, നാം അറിയാതെ നമുക്കായ് എന്നീ പ്രശസ്ത ഗാനങ്ങൾ അവയിൽ ചിലതതാണ്.
ഈ വർഷത്തെ ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷനോട് അനുബന്ധിച്ച് പുറത്തിറങ്ങിയ “യേശു വന്നീടും ” എന്ന ഗാനം ഇപ്പോൾ തന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്. പ്രിൻസ് ഡാനി ഓർക്കസ്ട്രേഷൻ നൽകി, ഈ തലമുറയിലെ അനുഗൃഹീത ഗായകരായ ഇമ്മാനുവേൽ കെ.ബി , കെസിയ ജയിംസ്, എബ്രഹാം ക്രിസ്റ്റഫർ, ബ്ലസ്സൻ കെ. ആർ, സ്റ്റീവ് കെ. മാത്യു, ആഷേർ റ്റി.സാം , സാംസൺ ജോണി, ബ്ലസി എബ്രഹാം, ലിൻസി സാംസൺ എന്നിവർ പാടി ഈ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്.
