ബെംഗളുരു: വിവിധ ആവശ്യങ്ങൾക്കു വേണ്ടി ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെന്ററിൽ (വി ഐ എ ജി ) നടത്തിയ 21-ദിന ഉപവാസ പ്രാർഥന സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും സമാപിച്ചു .
റവ.അനിസൺ കെ.ശാമുവേൽ (കാനഡ)
പ്രസംഗിച്ചു. വി ഐ എ ജി സീനിയർ പാസ്റ്റർ. റവ. ഡോ. രവി മണി തിരുവത്താഴ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. .
വി ഐ എ ജി ക്വയർ ഗാനങ്ങൾ ആലപിച്ചു.
ഏപ്രിൽ 19 മുതൽ രാവിലെയും വൈകിട്ടും നടന്ന പ്രാർഥനയിൽ പാസ്റ്റർമാരായ
ബിജു തമ്പി , ജിബു ജേക്കബ്, ഏലിയാസ് ജേക്കബ്, വിനോദ് , ഡാനിയേൽ ഡേവിഡ്, വിൽസൺ ഏബ്രഹാം, നിജു മാത്യൂ, ക്ലമൻ്റ് ജോസ്, അനീഷ് കെ തോമസ്, നഥാനിയേൽ ഡൊണാൾഡ് , ലിനീഷ് ടെനിസൺ, മോസസ് കവി, രെജിത്ത് ആർ എന്നിവർ പ്രസംഗിച്ചു.
ദേശത്തുടനീളം സുവിശേഷത്തിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുക,
ലോകസമാധാനത്തിനും ,സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ തുടങ്ങീ വിവിധ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഉപവാസ പ്രാർഥന നടത്തിയത്.
