“രക്ഷയുടെ സന്തോഷം” എന്ന സന്ദേശവുമായി NICOG സുവിശേഷ വിളംബര വാഹന റാലി ജനുവരി 5 ന്
ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് (NICOG) ഗോൾഡൻ ജൂബിലി ജനറൽ കൺവെൻഷനോടനുബന്ധിച്ച് “രക്ഷയുടെ സന്തോഷം” എന്ന സന്ദേശവുമായി സുവിശേഷ വിളംബര വാഹന റാലി 2026 ജനുവരി 5 തിങ്കളാഴ്ച രാവിലെ 9.30ന് ചങ്ങനാശ്ശേരി പാലത്തറ ബൈപാസിൽ നിന്ന് ആരംഭിക്കും.







