മണക്കാല: പരിസ്ഥി ദുരന്തങ്ങളോടുള്ള ക്രിസ്തീയ പ്രതികരണം എന്ന വിഷയം ആസ്പദമാക്കി ECLAS UK ത്രിദിന കോൺഫറൻസ് ഫെയ്ക്ക് ഫിയോളജിക്കൽ സെമിനാരിയിൽ നടന്നു. U.T.S ബാംഗ്ലൂർ – FTS മണക്കാല എന്നിവയുടെ സംയുക്ത സങ്കടാഭിമുഖ്യത്തിൽ നടന്ന കോൺഫറൻസ് ഓഗസ്റ്റ് ഏഴിന് ആരംഭിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ എഫ്ടിഎസ് പ്രിൻസിപ്പാൾ ഡോക്ടർ ആനി ജോർജ് യു ടി സി ഡെസിഗ്നേറ്റഡ് പ്രിൻസിപ്പാൾ ഡോക്ടർ എ ഇസ്രായേൽ ദേവിസ് ഡോക്ടർ മുത്തുരാജ് സ്വാമി ഡോക്ടർ പി എം ജോസ് എന്നിവർ സംസാരിച്ചു. ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ക്രിസ്തുവിന്റെ അനുകാമികൾ എന്ന നിലയിൽ നാം പരിസ്ഥിതിക്ക് ഹാനി വരുത്തുന്ന ഒന്നും ചെയ്യാതിരിക്കുവാനും സംരക്ഷിക്കുവാനും ഹരിത സംസ്കാരം വളർത്തിയെടുക്കുവാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും മനുഷ്യരുടെ മാത്രമല്ല പ്രകൃതിയുടെ മുറിവുകൾ ഉണക്കേണ്ടവരാണ് നാം എന്നും കോൺഫ്രൻസ് ഉൽബോധിപ്പിച്ചു. വയനാട് ദുരന്തത്തെക്കുറിച്ച് സമ്മറി വീഡിയോ പ്രസന്റേഷൻ പാസ്റ്റർ കെ ജെ ജോബ് നിർവഹിക്കുകയും ചർച്ചകളിൽ പങ്കെടുത്ത സംസാരിക്കുകയും ചെയ്തു. റഫറന്റ് ഡോക്ടർ സാം കോശി പാസ്റ്റർ ഫെബിൻ ബോസ് ഡോക്ടർ എ ഇസ്രായേൽ ഡേവിഡ് തുടങ്ങിയവർ പ്രഭാത ധ്യാനങ്ങളിൽ സംസാരിച്ചു.
പരിസ്ഥിതി കോൺഫറൻസ് സമാപിച്ചു
