അബുദബി: യുഎഇ യിലെ പ്രഥമ ഐപിസി സഭയായ ഐപിസി അബുദബിസഭയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ സാബു മാത്യു ചുമതലയേറ്റു. തിരുവല്ല ടൗൺ ചർച്ചിന്റെ പാസ്റ്ററായിരുന്നു.
മികച്ച സംഘാടകനും വേദാദ്ധ്യാപകനും പ്രഭാഷകനുമായ അദ്ദേഹം കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ സഭകളിലായി 30 വർഷം പ്രവർത്തിച്ചു. സണ്ടേസ്ക്കൂളിലും പിവൈപിഎ മേഖല, സെന്റർ തലത്തിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ആൻസി സാബു. മക്കൾ: ഷാരോൻ എസ് മാത്യു, ഷെറിൻ മാത്യു.
ഫോൺ: +971 586900 177
