കാനാവിലെ കല്യാണ വീട്ടിൽ യേശു വെള്ളം വീഞ്ഞാക്കിയ സംഭവം കഴിഞ്ഞാഴ്ച നാം ചിന്തിച്ചു .ഇതിനെക്കുറിച് യോഹന്നാൻ പറയുന്നത് ” യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽ വെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.(2:11) “
ഇത് അടയാളങ്ങളുടെ ആരംഭം ആയിരുന്നു .അഥവാ ഇതിന് മുൻപ് യേശു യാതൊരു അത്ഭുതവും ചെയ്തിരുന്നില്ല .യേശു ഇതിന് മുൻപ് ബാല്യത്തിൽ ചെയ്തതായി അപ്പോക്രീഫായിൽ
രേഖപ്പെടുത്തിയിട്ടുള്ള അത്ഭുതങ്ങൾ വെറും കെട്ടുകഥകൾ മാത്രം
ആണ് .
യേശുവിൻ്റെ അത്ഭുതങ്ങളുടെ പിൻപിലുള്ള ഉദ്ദേശ്യവും വ്യക്തമാണ് .സ്വയം പ്രശംസക്കു വേണ്ടിയോ ,പ്രസിദ്ധിക്കു വേണ്ടിയോ ,സാമ്പത്തിക നേട്ടങ്ങൾക്കു വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല .കാനാവിൽ പ്രതിസന്ധിയിലായ ഒരു കുടുംബത്തിൻ്റെ
നാണക്കേട് ഒഴിവാക്കാൻ ,അവരോടുള്ള മനസലിവിൽ നിന്നാണ്
യേശു വെള്ളം വീഞ്ഞാക്കിയത് .വിഷമിക്കുന്ന മനസുകളുടെ വേദന മനസിലായിട്ടാണ് യേശു അത്ഭുതങ്ങൾ ചെയ്തത് .
യേശു ചെയ്ത അത്ഭുതങ്ങളെ യോഹന്നാൻ അടയാളങ്ങൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് .അഥവാ ഈ അത്ഭുതങ്ങളിൽ
ഉപരിതലത്തിൽ കാണുന്നതിന് അപ്പുറം മറ്റൊരു സത്യത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നുണ്ട് . യേശുവിൻ്റെ രൂപാന്തരപ്പെടുത്താനുള്ള
ശക്തിയാണ് ഇവിടെ വെളിപ്പെട്ടത് .നിറമില്ലാത്ത ,രുചിയില്ലാത്ത വെള്ളത്തെ നിറമുള്ള രുചികരമായ പാനീയമാക്കിയതുപോലെ ,
പ്രയോജനമില്ലാത്ത മനുഷ്യനെ പാടെ രൂപാന്തരപ്പെടുത്താൻ ഇന്നും യേശുവിന് കഴിയും .ഏതു നീച പാപിയെയും രക്തത്താൽ ശുദ്ധീകരിച്ച് വിശുദ്ധൻ ആക്കുവാൻ യേശുവിന് കഴിയും .
സ്തോത്രം .
ആദ്യമായി ചെയ്ത അത്ഭുതം വളരെ രഹസ്യമായാണ് ഒരു ഭവന
ത്തിൽ വച്ച് യേശു ചെയ്തത് .ഇന്ന ദിവസം അത്ഭുത ശുശ്രൂഷ
നടക്കാൻ പോകുന്നുവെന്ന് പരസ്യം ചെയ്ത് മൈതാനത്ത് വച്ചല്ല ചെയ്തത് .വീഞ്ഞ് പ്രദർശിപ്പിച്ച് ,ബാല്യക്കാരെക്കൊണ്ട് പരസ്യമായി സാക്ഷ്യം പറയിപ്പിച്ചില്ല .സ്വയം പുകഴ്ചക്കായി ഇത് ഉപയോഗിച്ചില്ല. ഇന്നത്തെ വ്യാജ രോഗശാന്തിക്കാരും മറ്റും ഇത് മാതൃക ആക്കിയിരുന്നെങ്കിൽ !
ഇത് അടയാളങ്ങളുടെ ആരംഭം ആയിരുന്നു .ഇതിന് ശേഷം പല അത്ഭുതങ്ങൾ ചെയ്തു .യോഹന്നാൻ ഏഴെണ്ണം മാത്രം രേഖപ്പെടുത്തി .യേശുവിൻ്റെ ശുശ്രൂഷ തുടരുവാനാണ് ശിഷ്യന്മാർക്ക് നിയോഗം നൽകിയത് .അപ്പോസ്തല പ്രവർത്തികളിൽ അവരിലൂടെ ദൈവം ചെയ്ത അനേക അത്ഭുത
ങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു .അത്ഭുതങ്ങൾ അവസാനിച്ചോ ?
ഇല്ല ,ഒരിക്കലും ഇല്ല .ഇന്നും ദൈവം തൻ്റെ ദാസീദാസന്മാരിലൂടെ
ദൈവനാമ മഹത്യത്തിനായി അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു .ഈ തലമുറയിൽ പരിശുദ്ധാത്മ ശക്തിയാൽ അത്ഭുതങ്ങൾ നടക്കുവാൻ ദൈവം നമ്മെ നിയോഗിച്ചിരിക്കുന്നു .
ഏറ്റവും വലിയ അത്ഭുതം ഏത് നീച പാപിയെയും ,കൃപയാൽ വിശ്വാസത്താൽ രക്ഷിക്കുന്ന യേശുവിൻ്റെ രൂപാന്തര ശക്തിയാണ് . രുധിരത്തിൻ്റെ ശക്തി കുറഞ്ഞു പോയിട്ടില്ല .
അത്ഭുതം അവസാനിച്ചിട്ടില്ല .ഏത് അത്ഭുതത്തിന് മുൻപും ഒരു പ്രശ്നം ഉണ്ടു് .പ്രശ്നങ്ങൾ അത്ഭുതത്തിനുള്ള അവസരം ആണ് .
എല്ലാ അത്ഭുതവും ആരംഭിക്കുന്നത് ഒരു പ്രശ്നത്തിൽ നിന്നാണ് ‘
ഇന്നത്തെ നിങ്ങളുടെ പ്രശ്നം അത്ഭുതമായി മാറുമെന്ന് വിശ്വസിക്കാ
