യോഹന്നാൻ സ്നാപകനെക്കുറിച്ച് നാം വായിക്കുന്നത് , “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ” എന്നാണ് .സ്വന്തം ദൗത്യത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു .
കൃസ്തുവിനെക്കുറിച്ച് സാക്ഷ്യം പറയാനാണ് അദ്ദേഹം വന്നത് .
പൗരോഹിത്യം തിരഞ്ഞെടുക്കാതെ ,മരുഭുമിയിൽ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗം നടത്തി പോന്നു .യോഹന്നാൻ തൻ്റെ അമ്മയുടെ ഗർഭപാത്രത്തിൽ വളർന്നു കൊണ്ടിരിക്കുമ്പോൾ
ആണ് യേശുവിൻ്റെ അമ്മയായ മറിയ സഖര്യാവിൻ്റെ വീട്ടിൽ വരുന്നത് .മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി.അമ്മയുടെ ഗർഭപാത്രത്തിൽ വച്ച് തന്നെ യോഹന്നാൻ ആത്മാവിൽ നിറഞ്ഞവനാണ് .
യേശുവിനെ സ്നാനപ്പെടുത്തിയത് യോഹന്നാനാണ് .യേശുവിനെ സ്നാനപ്പെടു
ത്തുമ്പോൾ ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു യോഹന്നാൻ കണ്ടു; അതു അവന്റെ (യേശുവിൻ്റെ )മേൽ വസിച്ചു. യേശു ദൈവപുത്രൻ എന്ന്
മോഹന്നാന് പൂർണ ബോധ്യം ഉണ്ടായി .
അദ്ദേഹത്തിൻ്റെ വാക്കുകളിൽ
“അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു .”
യേശുവിനെ യോഹന്നാൻ പരിചയപ്പെടുത്തുന്നത് , “പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു; എന്റെ
പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതു
കൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ (യോഹ 1:29, 30 ) ” .യേശു ആരാകുന്നു
എന്നതിനെക്കുറിച്ച് യോഹന്നാന് യാതൊരു സംശയവും ഇല്ലായിരുന്നു .
എന്നാൽ മത്തായി 11:2ൽ “യോഹന്നാൻ കാരാഗൃഹത്തിൽവെച്ചു, ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു; വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ എന്നു അവർ മുഖാന്തരം അവനോടു ചോദിച്ചു. “
എന്താണ് സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ ഏറ്റവും വലിയവനായിരുന്ന യോഹന്നാൻ ഇങ്ങനെ സംശയിച്ചത് ?
വരുവാനുള്ള വൻ നീയോ എന്ന ചോദ്യം ഉള്ളിലെ സംശയത്തിൽ
നിന്ന് തന്നെയാണ് .
ഇത്രയും കാലം സാക്ഷ്യം പറഞ്ഞവന് പെട്ടെന്ന്
സംശയം ഉടലെടുക്കുവാൻ കാരണമെന്താണ് ?
യോഹന്നാൻ കാരാഗ്രഹത്തിൽ കിടക്കുമ്പോഴാണ് ഈ സംശയം ഉണ്ടായത് .
തടവറയിൽ നിന്നും യേശു യോഹന്നാനെ രക്ഷിച്ചില്ല .
യോഹന്നാൻ ധരിച്ചതു പോലെയോ ,ആഗ്രഹിച്ചത് പോലെയോ,
കാര്യങ്ങൾ നടക്കാതെ വന്നപ്പോൾ ഉള്ളിൽ വേദനയും സംശയവും ഉണ്ടായി .തനിക്ക് അബദ്ധം പറ്റിയതാണോ എന്ന് ചിന്തിച്ചു പോയി .
യോഹന്നാൻ ഒറ്റപ്പെട്ട ഒരു കഥാപാത്രം അല്ല .
എത്രയോ ഭക്തന്മാർ
ചില സന്ദർഭങ്ങളിൽ തളർന്നു പോയിട്ടുണ്ട് .
ഏലിയാവ് മറ്റൊരു ഉദാഹരണമാണ് .നമ്മുടെ പ്രതിസന്ധികളിൽ ,രോഗങ്ങളിൽ ,പ്രയാസങ്ങളിൽ
നാം ആഗ്രഹിക്കുന്ന സമയത്തോ ,വിധത്തിലോ
ദൈവം പ്രവർത്തിക്കാതെ വരുമ്പോൾ സംശയങ്ങൾ ഉളവാകാറുണ്ട് .
ദൈവത്തിൻ്റെ സമ്പൂർണ ഹിതത്തിന് ഏൽപ്പിച്ചു കൊണ്ട് ,വിശ്വാസത്തിൽ മടുപ്പുണ്ടാവാതെ ഉറച്ചു നിൽക്കുവാൻ ദൈവത്തിൻ്റെ
കൃപ അത്യാവശ്യമാണ് .
“എൻ്റെ കൃപ നിനക്കു മതി ”എന്നപൗലോസിനോടുള്ള ദൈവ ശബ്ദംകാതിൽ മുഴങ്ങട്ടെ .ദൈവം അറിയാതെ ,ദൈവം അനുവദിക്കാതെ
യാതൊന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുകയില്ല .
ഇടറിപ്പോകരുത് ,മടുത്തു പോകരുത് ,നിരാശപ്പെടരുത് ,തളരരുത് ,ദൈവഹിതത്തിനായി സമർപ്പിച്ച് പ്രാർത്ഥിക്കാം . ആമേൻ .
