
ചരിത്രം കുറിച്ച് ആർട്ടെമിസ് 2: ചന്ദ്രന്റെ മറുവശത്തിന്റെ ചിത്രങ്ങൾ പകർത്തി മടക്കം
ഫ്ലോറിഡ: മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് ചുവടുവെക്കുന്ന നാസയുടെ ആർട്ടെമിസ് 2 ദൗത്യം നിർണായക ഘട്ടത്തിൽ. ഓറിയോൺ പേടകത്തിലുള്ള നാല് ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ വലംവെച്ച് ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിന് ഉള്ളിലേക്ക് പ്രവേശിച്ചു. ഏഴ് മണിക്കൂർ നീളുന്ന ചാന്ദ്ര നിരീക്ഷണ ദൗത്യമാണ് ഇന്ന്.









