
ഹോർമുസ് കടലിടുക്കിൽ ഉപരോധം കർശനം; ഒരു കപ്പൽ പോലും കടന്നുപോയില്ലെന്ന് യുഎസ്
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണമായും തടഞ്ഞതായി അവകാശപ്പെട്ട് അമേരിക്ക. ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ഇതുവരെ ഒരു കപ്പൽ പോലും ഈ പാതയിലൂടെ കടന്നുപോയിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് വെളിപ്പെടുത്തി. മേഖലയിലെ സുരക്ഷയും സൈനിക നീക്കങ്ങളും ശക്തമാക്കിയതിന്റെ ഭാഗമായാണ് ഈ നടപടി.









