
ക്രൈസ്തവമിഷനറിമാരുടെ സംഭാവനകൾ: സന്ദേശ യാത്ര ജനു.10ന് വയനാട്ടിൽ
വയനാട്: ക്രൈസ്തവമിഷനറിമാരുടെ പ്രവർത്തനങ്ങൾ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ, യഥാർത്ഥത്തിൽ കഴിഞ്ഞകാല മിഷനറിമാർ ആര്? എന്തൊക്കെയാണ് അവർ ഈ രാജ്യത്തിന് ചെയ്ത സംഭാവനകൾ? ഭാരതത്തെ ആധുനികമാക്കിയതിൽ അവരുടെ പങ്ക് എന്ത്? എന്നീ വിഷയങ്ങളെ അധികരിച്ച് സംഗീത ശുശ്രൂഷയുടെ അകമ്പടിയോടെ പരസ്യ യോഗവും.







