
സങ്കീർത്തനങ്ങളിലൂടെ (17) |ദൈവസന്നിധിയിൽ നല്ലോരവകാശം -16-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
പതിനാറാം സങ്കീർത്തനത്തിന്റെ തലക്കെട്ടിൽ മിക്താം (michtam) എന്ന പദം കാണാം. മലയാളത്തിൽ സ്വർണഗീതം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു. ആറ് സങ്കീർത്തനങ്ങളുടെ തലക്കെട്ടിൽ ഈ പദം കാണാം, 16 ലും 56 മുതൽ 60വരെയും. ഇതിന്റെ അർത്ഥമെന്താണെന്ന് ആർക്കും കൃത്യമായി അറിയില്ല, മിക്ക പതിപ്പുകളിലും.




